തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം

Sunday 19 April 2026 12:45 AM IST

വടശ്ശേരിക്കര: തെക്കുംമലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ നിർവഹിച്ചു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ കേശവൻ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക മേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനും ഇത്തരം പരിശീലന കേന്ദ്രങ്ങൾ വലിയ പങ്ക് വഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജൂലി സാബു പറഞ്ഞു. സൗമ്യാസുനിൽ, ശോശാമ്മ മാത്യു, രേണു, ഷിനു, ശശികുമാർ എന്നിവർ സംസാരിച്ചു.