പെ​രു​മ്പാ​വൂ​രിൽ ശ​ങ്ക​ര​ ​ജ​യ​ന്തി​

Sunday 19 April 2026 2:36 AM IST

കൊ​ച്ചി​ ​:​ ​പെ​രു​മ്പാ​വൂ​ർ​ ​ശ്രീ​ശ​ങ്ക​ര​ ​വി​ദ്യാ​പീ​ഠം​ ​കോ​ളേ​ജി​ൽ​ ​ഏ​പ്രി​ൽ​ 21​ ​മു​ത​ൽ​ ​ശ്രീ​ശ​ങ്ക​ര​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കും.​ ​രാ​വി​ലെ​ 9.30​ന് ​യോ​ഗ​ക്ഷേ​മ​സ​ഭാ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​പി.​എ​ൻ.​ഡി.​ ​ന​മ്പൂ​തി​രി​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​കെ.​ ​ജ​യ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​അ​ക്കീ​ര​മ​ൺ​ ​കാ​ളി​ദാ​സ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​പ്ര​മു​ഖ​ ​പ​ണ്ഡി​ത​ൻ​ ​ദേ​വ​വാ​രാ​ണ​ക്കോ​ട് ​ഗോ​വി​ന്ദ​ൻ​ ​ന​മ്പൂ​തി​രി​ക്ക് ​‘​ശ്രീ​ശ​ങ്ക​ര​ ​വേ​ദ​ര​ത്നം​’​ ​പു​ര​സ്കാ​രം​ ​സ​മ​ർ​പ്പി​ക്കും.​ 25,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്കാ​രം.​ ​ഡോ.​സി.​എം.​നി​ല​ക്ക​ണ്ണ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ 12.30​ന് ​ച​ർ​ച്ചാ​വേ​ദി​ ​ടി.​ആ​ർ.​ ​വ​ല്ല​ഭ​ൻ​ ​ന​യി​ക്കും.​ 2​ ​മു​ത​ൽ​ ​ക​ഥ​ക​ളി,​ ​തി​രു​വാ​തി​ര.