വാൽപ്പാറ അപകടം സാമ്പത്തികസഹായം നൽകണം: കെ.സി.വേണുഗോപാൽ എം.പി 

Sunday 19 April 2026 12:40 AM IST

തിരുവനന്തപുരം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്ത് നൽകി. ദാരുണമായ സംഭവത്തിൽ 9 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.