'അമ്മേ"... ഉള്ളുലഞ്ഞ് കുഞ്ഞുങ്ങൾ

Sunday 19 April 2026 12:48 AM IST

മലപ്പുറം: ചു​റ്റു​മു​ള്ള​ ​ക​ര​ഞ്ഞ് ​ക​ല​ങ്ങി​യ​ ​ക​ണ്ണു​ക​ളി​ലേ​ക്ക് ​ഉ​റ്റു​നോ​ക്കി​ ​എ​ന്താ​ണ് ​കാ​ര്യ​മെ​ന്ന് ​അ​റി​യാ​തെ​ ​അ​മ്പ​ര​ന്നു​നി​ന്ന​ ​അ​ഞ്ചു​ ​വ​യ​സു​കാ​ര​ൻ​ ​അ​ശ്വ​തി​നെ​ ​ബ​ന്ധു​ ​എ​ടു​ത്തു​യ​ർ​ത്തി.​ ​അ​മ്മേ...​ ​അ​ശ്വ​തി​ന്റെ​ ​നി​ല​വി​ളി​ ​കൊ​ള​ത്തൂ​രി​ലെ​ ​കൂ​മു​ള്ളി​ക്ക​ളം​ ​വീ​ട്ടി​ൽ​ ​ക​ണ്ടു​നി​ന്ന​വ​ർ​ക്കും​ ​താ​ങ്ങാ​നാ​യി​ല്ല.​ ​അ​ദ്ധ്യാ​പി​ക​ ​ആ​ശ​യു​ടെ​ ​മ​ക​നാ​ണ് ​അ​ശ്വ​ത്.​ ​ചേ​ത​ന​യ​റ്റ​ ​അ​മ്മ​യെ​ ​കാ​ണേ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​മൂ​ത്ത​മ​ക​ൾ​ ​ഐ​ശ്വ​ര്യ​ ​മു​ഖം​പൊ​ത്തി​ ​പി​ന്തി​രി​ഞ്ഞു.​ ​ബ​ന്ധു​ക്ക​ൾ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണാ​ൻ​ ​നി​ർ​ബ​ന്ധി​ച്ച​തോ​ടെ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ​അ​മ്മ​യു​ടെ​ ​അ​ടു​ത്തേ​ക്ക്.​ ​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷാ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഇ​ള​യ​ ​മ​ക​ൾ​ ​അ​ക്ഷ​ര​യും​ ​അ​രി​കെ​ ​എ​ത്തി​യ​തോ​ടെ​ ​ത​ള​ർ​ന്നു​പോ​യി.​ ​മു​റി​യി​ൽ​ ​വി​തു​മ്പ​ലോ​ടെ​ ​ത​ള​ർ​ന്നി​രു​ന്ന​ ​ഭ​ർ​ത്താ​വ് ​ജി​തേ​ഷ് ​ആ​ത്മ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​പ്പെ​ട്ട് ​പൊ​ട്ടി​ക്ക​ര​ഞ്ഞു.

 അന്ത്യാഞ്ജലിയർപ്പിച്ച് പ്രമുഖർ

മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി,​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ,​ ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.