എഡ്‌സ്മോ-എസ്ട്രാഡോ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു
Sunday 19 April 2026 12:53 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി നൂതന സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എഡ്‌സ്മോ (Edsmo) എന്ന എഡ്യൂടേക് കമ്പനിയും, മലേഷ്യയിൽ പ്രവർത്തിക്കുന്ന എസ്ട്രാഡോ (Estrado) സൊല്യൂഷൻസുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. എഡ്സ്മോ എഡ്യൂടേക്കിൽ നിന്ന് മികച്ച പരിശീലനം നേടി എൻജിനീയറിംഗ്,എം.സി.എ വിദ്യാർത്ഥികൾക്ക് മലേഷ്യയിൽ ഓഫ്ലൈൻ ഇന്റേൺഷിപ്പിലൂടെ ലൈവ് പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതാണ് ഇതിന്റെ സവിശേഷത.