പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
Sunday 19 April 2026 12:34 AM IST
വടകര : പുതിയ ബസ് സ്റ്റാൻഡിലെ ശുചിമുറി പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് യു.ഡി.എഫ് - ആർ.എം.പി.ഐ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ പ്രകടനം നടത്തിയതിന് ശേഷമാണ് ധർണ ആരംഭിച്ചത്. അഡ്വ.നാരായണൻ നായർ സമരം ഉദ്ഘാടനം ചെയ്തു. പി എം വിനു, എംസി പ്രേമൻ,എൻ പി അബ്ദുള്ള ഹാജി, കരീം മാനസ എന്നിവർ പ്രസംഗിച്ചു. പുതിയ ബസ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം കരിമ്പനത്തോട്ടിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധം നടന്നതിനെ തുടർന്ന് ബസ് സ്റ്റാൻഡിലെ ശുചി അടച്ചുപൂട്ടിയിരുന്നു. ശുചിമുറി ഉടൻ തുറന്നു പ്രവർത്തിക്കുക, സമീപത്തെ അനധികൃത കൈയേറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.