പ്രധാനമന്ത്രി മറുപടി പറയണം: ബിനോയ് വിശ്വം
Sunday 19 April 2026 1:57 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ വെറും രാഷ്ട്രീയ നാടകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വനിതാസംവരണ നിയമം നടപ്പിലാക്കാതെ വൈകിപ്പിക്കുന്നത് മുതൽ മണിപ്പൂരിലെ സ്ത്രീവിരുദ്ധത വരെ നീളുന്ന പത്തോളം ഗൗരവകരമായ ചോദ്യങ്ങൾ ബിനോയ് വിശ്വം പ്രധാനമന്ത്രിക്കു നേരെ ഉയർത്തി.
2023-ൽ പാസാക്കിയ വനിതാസംവരണ നിയമം ഇത്രയും കാലം 'കോൾഡ് സ്റ്റോറേജിൽ' പൂട്ടി വച്ചതും ഇപ്പോൾ സെൻസസും ഡീലിമിറ്റേഷനുമായി അതിനെ കൂട്ടിക്കെട്ടി ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.