പി.കെ.രാമൻ കുട്ടിക്ക് അഗ്‌നി രക്ഷാ പുരസ്കാരം
Sunday 19 April 2026 12:01 AM IST
പുനലൂർ: മികച്ച സേവനത്തിന് രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയും പുരസ്കാരങ്ങൾ നേടിയ പുനലൂർ നരിക്കൽ സ്വദേശി പി.കെ. രാമൻകുട്ടിക്ക് വീണ്ടും അശ്നി രക്ഷാ പുരസ്കാരം. 2026ലെ അഗ്നി രക്ഷാ വാരാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഫയർ റെസ്ക്യു ഡയറക്ടർ ജനറലിന്റെ ഡിസ്ക് ആൻഡ് കമന്റേഷൻ അവാർഡാണ് പുനലൂർ ഫയർഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി.കെ. രമൻകുട്ടിക്ക് ലഭിച്ചത്. ഇതിനോടകം 23 റിവാർഡുകൾ ലഭിച്ചു. 2021ൽ മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡലിനും 2022ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലിനും അർഹനായി. പുനലൂർ, നരിക്കൽ പറങ്കിമാം കുന്നിൽ വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെയും മറിയാമ്മയുടേയും മകനാണ്. മിനിയാണ് ഭാര്യ. മക്കൾ: അഭിജിത്ത് അഭിനവ് .