റഷ്യൻ വനിത പുനലൂരിൽ പിടിയിൽ

Sunday 19 April 2026 12:02 AM IST

പുനലൂർ: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച റഷ്യൻ വനിതയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യൻ സ്വദേശിനിയായ ഇലിയ ബിലോവയാണ് പുനലൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിയിലായത്. പാസ്‌പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഡൽഹിയിലെത്തിയ ഇവർ ട്രെയിൻ മാർഗ്ഗമാണ് കേരളത്തിലെത്തിയത്. എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025 പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവതി​യെ ജുഡീഷ്യൽ കസ്റ്റഡിയിൽ വി​ട്ടു. അഭിഭാഷകരായ അഡ്വ. എൻ.എൻ. രാധാകൃഷ്ണൻ, രശ്മി രാജൻ, എസ്. ശരണ്യ, ജയലക്ഷ്മി എന്നിവർ

പ്രതിക്കായി ഹാജരായി.