അറിവോരം 2.0 പദ്ധതിക്ക് തുടക്കം
Sunday 19 April 2026 12:05 AM IST
അഞ്ചൽ: പഠനോത്സവം 2026 അറിവോരം 2.0 പദ്ധതിക്ക് കടമാൻകോട് കുഴവിയോട് ഊരിൽ തുടക്കമായി. പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് അറിവോരം 2.0. പഠനത്തിൽ പിന്നാക്കം നിൽക്കന്നതോ പാതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നതോ ആയ ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളിൽ ഒന്നാണിത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുൻ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ അപ്പുക്കുട്ടൻ കാണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബാ ബീവി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.