അനുസ്‌മരണ സമ്മേളനം
Sunday 19 April 2026 12:06 AM IST
മയ്യനാട്: വിശ്വഭാരതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആംഗലേയ സാഹിത്യ അദ്ധ്യാപകൻ ശർമ്മയുടെ ഒന്നാമത് സ്‌മൃതി ദിനം കൊല്ലം പ്രൊഫഷണൽ ചാപ്റ്റർ കോളേജ് ഡയറക്ടർ ടി.മോഹനൻ ഉദ്‌ഘാടനം ചെയ്തു. കേരള പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. മുട്ടയ്ക്കാവ് കെ.കെ.വി.യു.പി എസിൽ നടന്ന ചടങ്ങിൽ വിശ്വഭാരതി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുരളി രാഘവൻ സ്വാഗതവും സൊസൈറ്റി സെക്രട്ടറി മണിരാമൻ നന്ദിയും പറഞ്ഞു..മലയാളം ഐക്യവേദി കൊല്ലം ജില്ലാ സെക്രട്ടറി പ്ലാക്കാട് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി ട്രഷറർ സാജു ഗോപിനാഥ് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. മാസ്റ്റേഴ്സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ എസ്.ഷാനവാസ്, അഡ്വ .കെ.രാജീവ്, അഡ്വ.ആർ.രാധാകൃഷ്ണൻ (അമൃത പബ്ലിക് സ്കൂൾ ഡയറക്ടർ), ശ്രീലേഖ എന്നിവർ സംസാരിച്ചു.