പോരാട്ടം ഇഞ്ചോടിഞ്ച്
പോയിന്റ് നില
1.കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് -71
2. ഗവ. വിക്ടോറിയ കോളേജ് -70
2. സെന്റ് ജോസഫ് കോളേജ് ദേവഗിരി -70
2. ഫാറൂഖ് കോളേജ് (ഓട്ടോനോമസ് ) കോഴിക്കോട് -70
3. ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട -60
4. സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കൊടകര -40
5. എം.ഇ.എസ് കോളേജ് മമ്പാട് -38
ഇന്റർസോൺ കലോത്സവം നാളെ സമാപിക്കും
കോട്ടക്കൽ : കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം കലൈക്കോട്ട' മൂന്നാം ദിനം ഇഞ്ചോടിഞ്ച് പോരാട്ടം. 62 ഇന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് 71 പോയിന്റുകളുമായി മുന്നിലാണ്. 70 പോയിന്റുമായി സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയും പാലക്കാട് ഗവ. വിക്ടോറിയ, ഫാറൂഖ് കോളേജുകൾ തൊട്ടുപിന്നിലുണ്ട്. 60 പോയിന്റുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാം സ്ഥാനത്താണ്. നാടോടി നൃത്തം(സംഘം), മിമിക്രി, അറബനമുട്ട് , മാർഗ്ഗംകളി, മോണോ ആക്ട്, സുഷിര വാദ്യങ്ങൾ, ചെണ്ട മേളം തുടങ്ങിയ ഇനങ്ങളുടെ മത്സരങ്ങൾ ഇന്നലെ നടന്നു.