വീടു വയ്ക്കാൻ ലോണെടുത്തവർ വെട്ടിലാകും,​ സർക്കാരിന് പാരയായി തമിഴ്‌നാട്- കർണാടക ലോബിയും

Sunday 19 April 2026 1:53 AM IST

കോ​ഴി​ക്കോ​ട്:​ ​ക​രി​ങ്ക​ല്ലിനും​ ​എം​ ​സാ​ൻഡിനു​മു​ൾ​പ്പെടെ കടുത്ത ക്ഷാമം തുടരുന്നതിനാൽ നിർമ്മാണ മേഖലയിൽ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിൽ പകുതി പോലും കിട്ടാത്ത സ്ഥിതി. കിട്ടുമ്പോൾ തീവിലയും. ഇതോടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴുന്നു. പ​ല​രു​ടെ​യും​ ​വീ​ട് ​നി​ർ​മ്മാ​ണം​ ​പാ​തി​വ​ഴി​യി​ലുമാണ്.

വായ്പയെടുത്ത് വീ‌ട് നിർമ്മിക്കുന്നവരാണ് കൂടുതൽ വെട്ടിലായത്. കിട്ടിയ വായ്പാ തുകയിൽ ഭൂരിഭാഗവും നിർമ്മാണ സാമഗ്രികൾക്ക് ചെലവാക്കേണ്ട സ്ഥിതിയാണ്. അതേസമയം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി കരിങ്കൽ ഉത്പ്പന്നങ്ങളെത്തുന്നുണ്ട്. കാസർകോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് എത്തുന്നത്. ഇതേത്തുടർന്ന് സംസ്ഥാന സർക്കാരിന് കോടികളുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന് ക്വാറി, ക്രഷർ ഉടമകൾ പറയുന്നു.

കേരളത്തിൽ ക്വാ​റി​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കാത്തതാണ് പ്രശ്നം. ഉള്ളവയ്ക്ക് പരിസ്ഥിതി ക്ളിയറൻസ് കിട്ടാനും ബുദ്ധിമുട്ടാണ്. മുൻപ് ജില്ലാതലത്തിൽ അനുമതി കിട്ടിയിരുന്നത് ഇപ്പോൾ സംസ്ഥാനതലത്തിലും കേന്ദ്രസർക്കാർ തലത്തിലും വരെ പോകേണ്ട സ്ഥിതിയാണ്. ഒച്ചിന്റെ വേഗതയിലാണ് ഫയൽ നീക്കം. പഞ്ചായത്തിന് നൽകേണ്ട ലെെസൻസ് ഫീസ് 5000 മുതൽ 10,000 രൂപവരെയായിരുന്നത് ഇപ്പോൾ 50,000 മുതൽ ഒരു ലക്ഷം വരെയാണ്. ഇതോടെ ചെറുകിട ക്വാറികളിൽ പലതും പൂട്ടി. വൻകിടക്കാർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. അവരാകട്ടെ വില തോന്നുംപടി കൂട്ടുന്നു.

മൂന്നിരട്ടി വില വർദ്ധന

ക​രി​ങ്ക​ല്ല്,​ ​എം​ ​സാ​ന്റ് ​തു​ട​ങ്ങി​യ​വ​യു​ടെ​ ​വി​ല​യി​ൽ​ ​മൂ​ന്നി​ര​ട്ടി​യോ​ളം​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി.​ ​ക​രി​ങ്ക​ല്ല് ​ലോ​ഡി​ന് 3000​-​ 5,500​ ​വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ​ഇ​പ്പോ​ൾ​ 8,000​-​ 10,000​ ​വ​രെ​യെ​ത്തി. ജി​ല്ല​യി​ലു​ള്ള​ത് ​ര​ണ്ട് ​ക്വാ​റി​ക​ളാ​ണെ​ന്ന് ​കേ​ര​ള​ ​മൈ​നിം​ഗ് ​ആ​ൻ​ഡ് ​ക്ര​ഷിം​ഗ് ​ഓ​ണേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​എം.​സി.​ഒ.​എ​)​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​കെ​ ​ബാ​ബു​ പറഞ്ഞു.

പ്രതിദിനം അനധികൃത കടത്ത് ശരാശരി 2,000 ലോഡ്

സർക്കാരിന് വരുമാന നഷ്ടം ഏകദേശം 15 കോടി

മേഖലയിൽ തൊഴിലാളികൾ 30 ലക്ഷം

സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകൾ (വർഷം എണ്ണം)

2015-16.... 3,476

2023-24....561

ഇപ്പോൾ 100ൽ താഴെ