മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

Sunday 19 April 2026 8:20 AM IST

തൃശൂർ: പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. മലക്കപ്പാറ സ്വദേശിയായ ഇൻസൈയമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വയോധിക താമസിച്ചിരുന്ന വീടിന് താഴ്‌ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

മലക്കപ്പാറയിൽ ഷോളയാർ ഡാമിനടുത്ത് മകനൊപ്പമാണ് ഇൻസൈയമ്മാൾ താമസിച്ചിരുന്നത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാകാം വയോധികയെ പുലി ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇൻസൈയമ്മാളിന്റെ മൃതദേഹം വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി.