പ്രതിഷേധസദസ് സംഘടിപ്പിക്കും

Sunday 19 April 2026 4:09 PM IST

കൊച്ചി: വനിതാ സംവരണ ബിൽ അട്ടിമറിച്ച സ്ത്രീവിരുദ്ധ നിലപാടിനെതിരെ നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് പ്രതിഷേധസദസ് സംഘടിപ്പിക്കും. സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മഞ്ജു സന്തോഷ് അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറിമാരായ ആൻ എബെൽ, ലാലി മായ, ജിൻസി ജേക്കബ്, ഭാരവാഹികളായ സന്ധ്യ വട്ടിയൂർക്കാവ്, സൈനബ പൊന്നാരിമംഗലം, പ്രീത മനോജ്, രമ്യ ശബരി, സ്മിത പ്രിയ, നിമ്മി ശ്രീകുമാർ, സുലജ ബാബു, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരായ ജോർജ് ഷൈൻ, എസ്. സന്തോഷ് കുമാർ, സെക്രട്ടറി മനോജ് കുറ്റിയാനി എന്നിവർ സംസാരിച്ചു.