യുദ്ധവിരുദ്ധദിനം ആചരിക്കാൻ ഐ.എൻ.ടി.യു.സി

Sunday 19 April 2026 4:16 PM IST

കൊച്ചി: തൊഴിലാളിദിനം യുദ്ധവിരുദ്ധദിനമായും ആചരിക്കാൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 79-ാം സ്ഥാപകദിനമായ മേയ് 3ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായ യോഗത്തിൽ അഖിലേന്ത്യ സെക്രട്ടറിമാരായ വി.ജെ. ജോസഫ്, വി.ആർ. പ്രതാപൻ, കെ.കെ. ഇബ്രാഹിംകുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ജെ. ജോയി, കൃഷ്ണവേണി ജി. ശർമ്മ, ട്രഷറർ പി.ഡി. ശ്രീനിവാസൻ, ജില്ലാ പ്രസിഡന്റുമാരായ എ.കെ. ഹഫീസ്, മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, ഫിലിപ്പ് ജോസഫ്, രാജാ മാട്ടുക്കാരൻ, വി.പി. ഫിറോസ്, പി.പി. ആലി, പി.ജി. ദേവ്, ജീമോൻ കയ്യാല, പ്രവീൺ കുമാർ.പി എന്നിവർ സംസാരിച്ചു.