ശ്രീകൃഷ്ണാമൃതം അവാർഡ് സമ്മാനിച്ചു

Sunday 19 April 2026 6:40 PM IST

പെരുമ്പാവൂർ: കലാനിധി കൾച്ചറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ കലാനിധി ശ്രീകൃഷ്ണാമൃതം സാഹിത്യ പുരസ്കാരം ഡോ. അച്ചുതൻ പനച്ചിക്കുത്തിന് സാഹിത്യകാരൻ പി.ആർ. നാഥൻ സമ്മാനിച്ചു. ഗുരുവായൂർ ഭാസുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ മോഹൻ സിത്താര, ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും കവിയുമായ സോഹൻ റോയിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചു വരികയാണ് ഡോ. അച്ചുതൻ പനച്ചിക്കുത്ത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം എഴുതുന്ന പുസ്തകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നവയാണ്.