കെ.പി.എസ്.ടി.എ ജില്ലാ കൺവെൻഷൻ

Sunday 19 April 2026 6:43 PM IST

കൊച്ചി: കൊടുംവേനലിൽ അശാസ്ത്രീയമായ പഠന പിന്തുണ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനം ബഹിഷ്കരിക്കുമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കൺവെൻഷൻ പ്രഖ്യാപിച്ചു. മദ്ധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ സംഘടിപ്പിക്കുന്നത് നിലവിലെ ബാലാവകാശങ്ങളെ നിഷേധിക്കലാണ്. സംസ്ഥാനത്ത് എങ്ങും കനത്ത ചൂടിൽ പ്രതിരോധ മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോഴാണ് ഇത്തരം അപ്രായോഗ്യമായ തീരുമാനങ്ങളിലേക്ക് സർക്കാർ മുന്നിട്ടിറങ്ങുന്നത്. വിവാദ തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.