പ്രഥമവിദ്യാനിധി സ്‌കോളർഷിപ്പ്
Monday 20 April 2026 12:41 AM IST
കണ്ണമ്പ്ര: കണ്ണമ്പ്ര ആരോഗ്യ ഗ്രാമ പ്രകൽപം ട്രസ്റ്റിന്റെ പ്രഥമവിദ്യാനിധി സ്‌കോളർഷിപ്പ് തുകയായ 10000 രൂപ പുതുക്കോട് കിഴക്കേ ഗ്രാമം സ്വദേശിനിയും വഴക്കുംപാറ ശ്രീനാരായണ കോളേജിലെ ഒന്നാംവർഷ ബി.ബി.എ ഡിഗ്രി വിദ്യാർത്ഥിനിയുമായ കുമാരി സ്‌നേഹക്ക് നൽകി. കണ്ണമ്പ്ര ആരോഗ്യ ഗ്രാമ പ്രകല്പം ട്രസ്റ്റ് പ്രസിഡന്റ് ബി.സുരേഷ്, സെക്രട്ടറി പി.എം.ഭൂവനദാസ്, ട്രഷറർ ജീവാനന്ദൻ, ജോയിന്റ് ട്രഷറർ കെ.ജി.ബിജി, ട്രസ്റ്റ് അംഗങ്ങളായ ചാത്തുണ്ണി, രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ഋഷിനാരദമംഗലം എ.എൽ.പി സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു.