പ്രതിഷ്ഠാ ദിനാഘോഷം

Monday 20 April 2026 12:42 AM IST

ഷൊർണൂർ: കേരളീയ ആയുർവേദ സമാജം മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷം തുടങ്ങി. കല്ലൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുദ്ധി ക്രിയകൾക്ക് വൈകിട്ട് തുടക്കം കുറിച്ചു. മേക്കാട്ട് വാസുദേവൻ നമ്പൂതിരി, കോതമംഗലം അനിയൻ നമ്പൂതിരി എന്നിവരാണ് മറ്റു പൂജ സഹായികൾ,​ ക്ഷേത്രമേൽശാന്തി നാരായണൻ എമ്പ്രാന്തിരി,​ ക്ഷേത്ര പൂജകൾക്ക് നേതൃത്വം നൽകി. വൈകീട്ട് നടന്ന വാദ്യ വിസ്മയത്തിന് ചെറുപ്പുളശ്ശേരി വിജേഷ് പൊതുവാൾ നേതൃത്വം നൽകി. തുടർന്ന് ശുദ്ധക്രിയ പൂജകളും നടന്നു. ഇന്നലെ രാവിലെ മുതൽ തന്നെ പ്രതിഷ്ഠ ചടങ്ങുകളും വിവിധ പൂജകളും നടന്നു. ഇന്ന് രാവിലെ പ്രതിഷ്ഠാദിനം പ്രത്യേകപൂജകൾ,​ വൈകുന്നേരം സർപ്പ പൂജയും നടക്കും.