വാർഷിക പൊതുയോഗം
പാലക്കാട്: എസ്.എൻ.ഡി.പി കൊള്ളുപറമ്പ് ശാഖയുടെയും സ്വയം സഹായ സംഘങ്ങളുടെയും 9-ാം വാർഷിക പൊതുയോഗം കൊള്ളുപറമ്പ് അയ്യപ്പൻ ക്ഷേത്ര മൈതാനിയിൽ നടത്തി. പുതുക്കുടി ക്ഷേത്രമൈതാനിയിൽ നിന്ന് ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ശാഖ സെക്രട്ടറി സി.സച്ചിദാനന്ദൻ സ്വാഗതം പറയുകയും, ശാഖാ പ്രസിഡന്റ കെ.ശിവരാമൻ അദ്ധ്യക്ഷനാവുകയും ചെയ്തു. കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ മെമ്പർമാരുടെ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ട്രോഫികൾ നൽകി ആദരിച്ചു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, വരവ്-ചെലവ് കണക്കും സെക്രട്ടറി അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.രഘു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി സി.പത്മാവതി, യൂണിയൻ യൂത്ത് മൂവ്‌മെന്റെ സെക്രട്ടറി നിവിൻ ശിവദാസ്, സി.സതീഷ്, കെ.ശ്രീനിവാസൻ, എ.ബി.അരവിന്ദാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു. കൊള്ളുപ്പറമ്പ് ശാഖ വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദി പറഞ്ഞു.