കേരളത്തിൽ സാന്നിദ്ധ്യമുറപ്പിക്കാൻ ജിൻഡാൽ
Monday 20 April 2026 12:19 AM IST
കൊച്ചി: നോവ സ്റ്റീൽസിനെ കേരളത്തിലെ ഫ്രാഞ്ചൈസിയായി ജിൻഡാലിന്റെ ടി.എം.ടി ഡിവിഷൻ നിയമിച്ചു. കേരള വിപണിയിലേക്കായി 500, 550 ടി.എം.ടി ബാറുകൾ കഞ്ചിക്കോട് പ്ലാന്റിലാണ് നിർമ്മിക്കുക. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ബാറുകളാണ് സവിശേഷതയെന്ന് ജിൻഡാൽ ടി.എം.ടി വൈസ് പ്രസിഡന്റ് അമിത് ഗോയൽ പറഞ്ഞു. ഗുണമേന്മ മുൻനിർത്തിയാകും പ്രചാരണം. നോവ സ്റ്റീൽസ് മാനേജിംഗ് പാർട്ണർമാരായ ഐബിൻ മൂസ, മൊയ്തീൻ മാണി, മാനേജർ കെ.എം. മിൻഹാജ്, പ്രൊഡക്ഷൻ മാനേജർ കെ.എം. മിസ്വാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.