കാര്യലയ ഉദ്ഘാടനം
Sunday 19 April 2026 11:23 PM IST
അടൂർ : ഭാരതീയ രാജ്യ പെൻഷണേഴ്സ് മഹാസംഘ് ജില്ലാ കാര്യാലയ ഉദ്ഘാടനവും ജില്ലാ സമ്മേളനവും ദേശീയ അദ്ധ്യക്ഷൻ സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായി. രാജേന്ദ്ര ദാസ് , അഡ്വ എം വിജയകുമാർ, കെ എൻ ശ്രീകണ്ഠൻ ,പി ആർ മുരളീധരൻ, സുധീര ചന്ദ്രൻ നായർ, എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എസ് അനിൽകുമാർ , പ്രസന്ന ജി പിള്ള ,എൻ.വിജയൻ, അടൂർ രത്‌നമ്മ മോഹൻ , സൂര്യ കല ടീച്ചർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ആർ എസ് അനിൽകുമാർ നന്ദി പറഞ്ഞു.