വാർഷിക സമ്മേളനം

Sunday 19 April 2026 11:27 PM IST

പത്തനംതിട്ട : അന്തരാഷ്ട്ര പരിസ്ഥിതിവിദ്യാഭ്യാസ സംഘടനയായ ഒയിസ്‌ക ഇന്റർ നാഷണലിന്റെ പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനം ഫാ. യോഹന്നാൻ ശങ്കരത്തിൽ ഉദ്ഘാടനം ചെയ്തു .ചാപ്റ്റർ പ്രസിഡന്റ് സാമവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു . ഒയിസ്‌ക സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഫിലിപ്, സൗത്ത് കേരള വൈസ് പ്രസിഡന്റ് ഡോ. ജോൺ വി ഡാനിയേൽ, സെക്രട്ടറി സ്മിജു ജേക്കബ്ബ്, ജോർജ്ജ് വർഗീസ്, അലക്സാണ്ടർ കെ എബ്രഹാം എന്നിവർ പ്രസംഗിച്ചു . ഭാരവാഹികളായി സാമവേൽ പ്രക്കാനം (പ്രസിഡന്റ്), സ്മിജു ജേക്കബ് റാന്നി (ജനറൽ സെക്രട്ടറി), ടി.ജെ. വിനോദ് ജോൺ, (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.