പെരുന്നാളിന് കൊടിയേറി

Sunday 19 April 2026 11:28 PM IST

മല്ലപ്പള്ളി :കൊറ്റനാട് സെന്റ് ജോർജ് ഓർ‌ത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി.വികാരി ഫാദർ സൈമൺ വർഗീസ് കണ്ണങ്കരേത്ത് കാർമ്മികത്വം വഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് 22ന് സന്ധ്യ നമസ്കാരത്തെ തുടർന്ന് റാസ. എട്ടിന് വൃന്ദവനം കുരിശിങ്കൽ പ്രാർത്ഥന, പ്രസംഗം. ഒമ്പതിന് ആശീർവാദം.23ന് രാവിലെ 6.45ന് പ്രഭാത പ്രാർത്ഥന, 7.45ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. പ്രസംഗം, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ സമാപനം.