പഠന ക്ലാസ് (

Sunday 19 April 2026 11:29 PM IST

പന്തളം: 2026 ലെ ഹജ്ജിന് അവസരം ലഭിച്ച ഹാജിമാർക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന മൂന്നാം ഘട്ടസാങ്കേതിക പരിശീലന ക്ലാസ് പന്തളം മുസ്ലിം ജമാഅത്ത് ഹാളിൽ നടന്നു. ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ശുഐബ് ഉദ്ഘാടനംചെയ്തു. ജില്ലാ ഹജ് ട്രെയിനിംഗ് ഓർഗനൈസർ എം നാസർ അദ്ധ്യക്ഷത വഹിച്ചു. പന്തളം ജുമാ മസ്ജിദ് ഇമാം ജമാലുദീൻ മൗലവി ആമുഖ പ്രഭാഷണം നടത്തി. ടൗൺ ചിഫ് ഇമാം ഹാഷിം ഹസനി മുഖ്യ പ്രഭാഷണം നടത്തി അബ്ദുറഹ്മാൻ പുഴക്കര ക്ലാസെടുത്തു. അബ്ദുൽ വാഹിദ്,അബ്ദുൽ മജീദ് , അനസ് മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു.