ഗാന്ധിഭവൻ സ്‌നേഹാലയം സ്‌നേഹാദരവ്

Monday 20 April 2026 12:57 AM IST
നെടുമ്പന ഗാന്ധിഭവൻ സ്‌നേഹാലയം സംഘടിപ്പിച്ച സ്‌നേഹാദരവ് പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് .ആർ . അരുൺ ബാബു സംസാരിക്കുന്നു

നല്ലില: കൊച്ചി സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ജപ്പാൻ, ഇന്ത്യ സംയുക്ത ഗവേഷണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ആൻഡ് ഡാറ്റ സയൻസ് വകുപ്പിലെ പഞ്ചവത്സര എം.എസ്‌സി നാലാം വർഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി നബീൽ നസീറിന് നെടുമ്പന ഗാന്ധിഭവൻ സ്‌നേഹാലയം സ്‌നേഹാദരവ് നൽകി. സ്‌നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ . അരുൺ ബാബുവാണ് സ്‌നേഹാദരവ് നൽകിയത്. നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗം പി.ടി.റോയ് മുഖ്യപ്രഭാഷണ നടത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗം എം.വേണുഗോപാൽ, സ്‌നേഹാലയം വികസന സമിതി സെക്രട്ടറി എസ്. അനിൽകുമാർ ,ഐശ്വര്യ, എന്നിവർ സംസാരിച്ചു. നെടുമ്പന ഗാന്ധിഭവൻ സ്‌നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ സ്വാഗതവും പി.ആർ.ഒ ഷിബു റാവുത്തർ നന്ദിയും പറഞ്ഞു.