നിള ഫെസ്റ്റ് 2026 നാടകപരിശീലനം
Monday 20 April 2026 12:59 AM IST
കൊല്ലം: ക്ലാപ്പന നിള ഗാർഡൻ തിയേറ്ററിൽ നിള ഫെസ്റ്റ് 2026ന്റെ ഭാഗമായുള്ള നാടക പരിശീലന ക്യാമ്പിന് തുടക്കമായി. പ്രമുഖ നാടക കൃത്ത് അഡ്വ. മണിലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർട്ടിസ്റ്റ് സുജാതൻ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ആർ. സുധാകരൻ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ സാജീദ് സംസാരിച്ചു. സ്കൂൾ ഓഫ് ഡ്രാമ മുൻ അദ്ധ്യാപകൻ സജീ തുളസിദാസ് ക്യാമ്പ് ഡയറക്ടറും നാടക സംവിധായകൻ മനോജ് നാരായണൻ, സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ ശ്രീജിത്ത് രമണൻ, നാടക സംവിധായകരായ പയ്യന്നൂർ മുരളി, മോഹൻ രാജ്,അലൻ എന്നിവരാണ് ക്യാമ്പിലെ പരിശീലകർ.