വ്യാപാരി വ്യവസായി ഏകോപന സമിതി
Monday 20 April 2026 12:01 AM IST
അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചണ്ണപ്പേട്ട യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ശോഭനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സി.എസ്. ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വി. മനോജ്, ട്രഷറർ അഡ്വ.രാജീവ്, സോമസുന്ദരം, അജിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി. സതീഷ് കുമാർ (പ്രസിഡന്റ്), സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്), സി.എസ്. ബാബു ആമ്പാടിയിൽ (ജനറൽ സെക്രട്ടറി), സജികുമാർ (ജോ. സെക്രട്ടറി), അലക്സ് ജോർജ്ജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.