പ​ന്മ​ന ആ​ശ്ര​മ തീർ​ത്ഥാ​ട​നം

Monday 20 April 2026 12:02 AM IST
ശിവഗിരി ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിലേക്ക് നടത്തിയ തീർത്ഥാടനം

ക​രു​നാ​ഗ​പ്പ​ള്ളി: ച​ട്ട​മ്പി​സ്വാ​മിയു​ടെ 102​-ാമ​ത് മ​ഹാ​സ​മാ​ധി വാർ​ഷി​കത്തോടും പ​ന്മ​ന ആ​ശ്ര​മ തീർ​ത്ഥാ​ട​ന മ​ഹാ​മ​ഹ​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് ശി​വ​ഗി​രി​മഠം ഗു​രു​ധർ​മ്മ പ്ര​ച​ര​ണ​സ​ഭ ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ​ന്മ​ന ആ​ശ്ര​മ​ത്തി​ലേ​ക്ക് തീർ​ത്ഥാ​ട​നം ന​ട​ത്തി. ശി​വ​ഗി​രി​മഠം ഗു​രു​ധർ​മ്മ പ്ര​ചാ​ര​ണ​സ​ഭ സെ​ക്ര​ട്ട​റി സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആർ. ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തിൽ ന​ട​ത്തി​യ തീർ​ത്ഥാ​ട​ന​യാ​ത്ര​യെ പ​ന്മ​ന ആ​ശ്ര​മം മഠാ​ധി​പ​തി സ്വാ​മി കൃ​ഷ്​ണ​മ​യാ​ന​ന്ദ തീർ​ത്ഥ​പാ​ദർ, പ​ന്മ​ന ആ​ശ്ര​മം ആ​ചാ​ര്യൻ സ്വാ​മി നി​ത്യ​സ്വ​രൂ​പാ​ന​ന്ദ, ബ്ര​ഹ്മ​ചാ​രി സ​ജി​ത്ത്, പ​ന്മ​ന ആ​ശ്ര​മം ജ​ന​റൽ സെ​ക്ര​ട്ട​റി എ.ആർ. ഗി​രീ​ഷ്​കു​മാർ എ​ന്നി​വർ ചേർ​ന്ന് സ്വീ​ക​രി​ച്ചു. തീർ​ത്ഥാ​ട​ന​യാ​ത്ര​യ്​ക്ക് മാ​തൃ​വേ​ദി മ​ണ്ഡ​ലം പ്ര​സി​ഡന്റ് ലേ​ഖാ ബാ​ബു​ച​ന്ദ്രൻ, ശാ​ന്ത ച​ക്ര​പാ​ണി, വി. ച​ന്ദ്രാ​ക്ഷൻ, ത​യ്യിൽ തു​ള​സി, സ​ജീ​വ് സൗ​പർ​ണ്ണി​ക, എ.ജി. ആ​സാ​ദ്, അ​തുൽ സ​ജീ​വ് എ​ന്നി​വർ നേ​ത്യ​ത്വം നൽ​കി.