ചീഫ് സെലക്ടറായി അഗാർക്കർ തുടരും

Monday 20 April 2026 12:04 AM IST

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അജിത് അഗാർക്കർ തുടരും. നാലുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അഗാർക്കറിന് ബി.സി.സി.ഐ ഒരു വർഷത്തേക്കുകൂടി കരാർ പുതുക്കി നൽകുമെന്നാണ് റിപ്പോർട്ടുകൾ.അഗാർക്കറിന്റെ കാലയളവിൽ 2024, 2026 വർഷങ്ങളിലെ ട്വന്റി-20 ലോകകപ്പ് കിരീടങ്ങളും 2025ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. വിരാട് കൊഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും ടെസ്റ്റ് വിരമിക്കൽ വഴി ഇന്ത്യൻ ടീമിൽ തലമുറമാറ്റം കൊണ്ടുവന്നതിൽ അഗാർക്കർ മുഖ്യപങ്ക് വഹിച്ചിരുന്നു. ഗില്ലിനെ ടെസ്റ്റ്, ഏകദിന ക്യാപ്ടനാക്കിയതും അഗാർക്കറിന്റെ തീരുമാനമായിരുന്നു. 2027 ജൂൺ വരെയാണ് അഗാർക്കറിന്റെ പുതിയ കരാർ.