അ​സി​സ്റ്റ​ന്റ് ​സ​ർ​ജൻ ​മ​രി​ച്ച നി​ലയി​ൽ

Monday 20 April 2026 2:27 AM IST

തി​രൂ​ര​ങ്ങാ​ടി​:​ ​വേ​ങ്ങ​ര​ ​ക​മ്മ്യൂ​ണി​റ്റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​റി​ലെ​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജൻ മരിച്ചനിലയിൽ. ത്വ​ക്ക് ​രോ​ഗ​ ​വി​ദ​ഗ്ദ്ധ​യായ ഡോ. ​ഷം​സി​യെയാണ്​(43​) ഉറക്കത്തിനിടെ വീട്ടിൽ​ ​മരി​ച്ചനി​ലയി​ൽ കണ്ടെത്തിയത്. ​രാ​വി​ലെ​ വീട്ടുകാർ നോക്കി​യപ്പോൾ ബോധരഹി​തയായി​ കി​ടക്കുകയായി​രുന്നു. ഉടൻ കോ​ട്ട​ക്ക​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഭ​ർ​ത്താ​വ്: ​ശി​ശു​രോ​ഗ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​ഡോ. ​ഷ​റ​ഫു​ദ്ദീ​ൻ​ ​തൂ​മ്പ​ത്ത്.​ ​​​ ​തി​രൂ​ര​ങ്ങാ​ടി​ ​പി.​എ​സ്.​എം.​ഒ​ ​കോ​ളേ​ജ് ​റി​ട്ട.​ ​പ്രൊ​ഫ​സ​ർ​മാ​രാ​യ​ ​എ​സ്.​എം.​അ​ലി​യു​ടെ​യും​ ​നൂ​ർ​ജ​ഹാ​ന്റെ​യും​ ​മ​ക​ളാ​ണ്.​ ​മ​ക്ക​ൾ​:​ ​ന​സ​ൽ​ ​മു​ഹ​മ്മ​ദ് ,​ ​ഫൈ​സാ​ൻ​ ​അ​ഹ​മ്മ​ദ്,​ ​കെ​ൻ​സ​ ​മ​റി​യം.​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം​ ​എ​ട​രി​ക്കോ​ട് ​ജു​മാ​മ​സ്ജി​ദി​ൽ​ ​ഖ​ബ​റ​ട​ക്കി. ദീ​ർ​ഘ​കാ​ല​മാ​യി​ ​വേ​ങ്ങ​ര​ ​സി.​എ​ച്ച്.​സി​യി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു.​ ​നേ​ര​ത്തെ,​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലെ​ ​ആ​ർ.​എം.​ഒ​ ​ആ​യി​രു​ന്നു.