ചൊവ്വര പള്ളിയിൽ നവനാൾ നൊവേന
Monday 20 April 2026 4:49 PM IST
കാലടി: ചൊവ്വര സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ മേയ് ഒന്നിന് ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് നരികുളം അറിയിച്ചു. തിരുന്നാളിനോടനുബന്ധിച്ചുള്ള നവനാൾ നൊവേനയ്ക്ക് ഇന്ന് തുടക്കമാകും. 29ന് വൈകിട്ട് 5.30ന് തിരുന്നാൾ കൊടിയേറും. തുടർന്ന് നേർച്ച പായസം വെഞ്ചിരിപ്പും വിതരണവും, 30ന് വൈകിട്ട് 5.30ന് തിരുന്നാൾ പാട്ടുകുർബാന. സിജോ കല്ലറയ്ക്കൽ, ജോബി ഊരിൽ, വർഗീസ് തോട്ടുങ്കൽ, സാബു മത്തായി, വർക്കി തേയ്ക്കാനത്ത്, റോളി ആന്റണി, സിന്ധു തങ്കച്ചൻ, ഹെല്ലി സിറിയക് എന്നിവർ നേതൃത്വം നൽകും.