സംഘാടക സമിതി
Tuesday 21 April 2026 1:23 AM IST
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 25ന് പാലക്കാട് നടക്കുന്ന 'നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും 'എന്ന വിഷയത്തിലുള്ള സെമിനാറിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം സി.ഐ.ടി.യു ജില്ലാ ട്രഷറർ ടി.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. സെമിനാർ മുൻ എം.പി പി.കെ.ബിജു ഉദ്ഘാടനം ചെയ്യും. അഡ്വ. ടി.കെ.നൗഷാദ് ചെയർമാനായും പി.സെയ്തലവി ജനറൽ കൺവീനർ ആയും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.