പത്താമുദയ മഹോത്സവം

Tuesday 21 April 2026 12:24 AM IST

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവയുമായി ബന്ധപ്പെട്ട ഏഴാം ഉത്സവം ജില്ലാ പഞ്ചായത്ത് അംഗം എം.വി.അമ്പിളി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വെള്ളാള മഹാസഭ കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ.പി ആർ, വിശ്വകർമ്മസഭ പ്രതിനിധി സുനിൽ വാസ്തു പീഠം എന്നിവർ ആശംസകൾ നേർന്നു. കാവ് പ്രസിഡന്റ് അഡ്വ.സി വി ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.