മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​റാ​ഫേ​ൽ​ ​ത​ട്ടി​ലി​ന് ​ഇ​ന്ന് ​പി​റ​ന്നാൾ

Tuesday 21 April 2026 2:28 AM IST

കൊ​ച്ചി​:​ ​സി​റോ​ ​മ​ല​ബാ​ർ​സ​ഭ​യു​ടെ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​റാ​ഫേ​ൽ​ ​ത​ട്ടി​ലി​ന് ​ഇ​ന്ന് ​എ​ഴു​പ​താം​ ​പി​റ​ന്നാ​ൾ.​ ​ഇ​ന്ന് ​രാ​വി​ലെ​ ​സ​ഭാ​ ​ആ​സ്ഥാ​ന​മാ​യ​ ​കാ​ക്ക​നാ​ട് ​മൗ​ണ്ട് ​സെ​ന്റ് ​തോ​മ​സി​ൽ​ ​അ​ദ്ദേ​ഹം​ ​കു​ർ​ബാ​ന​ ​അ​ർ​പ്പി​ക്കും.​ ​വൈ​കി​ട്ട് ​ല​ളി​ത​മാ​യ​ ​ച​ട​ങ്ങി​ൽ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കും. തൃ​ശൂ​ർ​ ​പു​ത്ത​ൻ​പ​ള്ളി​ ​ത​ട്ടി​ൽ​ ​ഔ​സേ​പ്പി​ന്റെ​യും​ ​ത്രേ​സ്യ​യു​ടെ​യും​ 10​ ​മ​ക്ക​ളി​ൽ​ ​ഇ​ള​യ​വ​നാ​യി​ 1956​ ​ഏ​പ്രി​ൽ​ 21​നാ​യി​രു​ന്നു​ ​ജ​ന​നം.​ 1980​ ​ഡി​സം​ബ​ർ​ 21​ന് ​തൃ​ശൂ​ർ​ ​രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ​ ​ജോ​സ​ഫ് ​കു​ണ്ടു​കു​ളം​ ​പൗ​രോ​ഹി​ത്യം​ ​ന​ൽ​കി.തൃ​ശൂ​ർ​ ​അ​തി​രൂ​പ​ത​യു​ടെ​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യും​ ​ബി​ഷ​പ്പ് ​കു​ണ്ടു​കു​ള​ത്തി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​മ​ത​ബോ​ധ​ന​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​റാ​യും​ ​അ​തി​രൂ​പ​ത​ ​ചാ​ൻ​സ​ല​റാ​യും​ ​മേ​രി​മാ​താ​ ​മേ​ജ​ർ​ ​സെ​മി​നാ​രി​യു​ടെ​ ​പ്ര​ഥ​മ​ ​റെ​ക്ട​റാ​യും​ ​വി​കാ​രി​ ​ജ​ന​റാ​ളാ​യും​ ​സേ​വ​നം​ ​അ​നു​ഷ്‌​ഠി​ച്ചു.​ 2010​ ​ഏ​പ്രി​ൽ​ 10​ന് ​സ​ഹാ​യ​മെ​ത്രാ​നാ​യി​ ​അ​ഭി​ഷി​ക്ത​നാ​യി. 2017​ൽ​ ​ഷം​ഷാ​ബാ​ദ് ​രൂ​പ​ത​യു​ടെ​ ​പ്ര​ഥ​മ​ ​മെ​ത്രാ​നാ​യും​ ​നി​യ​മി​ത​നാ​യി.​ ​ക​ർ​ദി​നാ​ൾ​ ​ജോ​ർ​ജ് ​ആ​ല​ഞ്ചേ​രി​ ​വി​ര​മി​ച്ച​പ്പോ​ൾ​ ​നാ​ലാ​മ​ത്തെ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ 2024​ ​ജ​നു​വ​രി​ 11​ ​നാ​യി​രു​ന്നു​ ​സ്ഥാ​നാ​രോ​ഹ​ണം.