ബി​കോം​ ​പ്രോഗ്രാമിന് അം​ഗീ​കാ​രം

Tuesday 21 April 2026 1:39 AM IST

കാ​ക്ക​നാ​ട് ​:​ ​ക​ള​മ​ശ്ശേ​രി​ ​രാ​ജ​ഗി​രി​ ​കോ​ളേ​ജ് ​ഓ​ഫ് ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ​സി​ലെ​ ​ബി.​കോം​ ​(​ഓ​ണേ​ഴ്‌​സ്)​ ​പ്രോ​ഗ്രാ​മി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​ബോ​ഡി​യാ​യ​ ​സി.​പി.​എ.​ ​(​സ​ർ​ട്ടി​ഫൈ​ഡ് ​പ​ബ്ലി​ക് ​അ​ക്കൗ​ണ്ട​ന്റ്)​ ​ഓ​സ്‌​ട്രേ​ലി​യ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചു.​ ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ക​ലാ​ല​യ​മാ​ണ് ​രാ​ജ​ഗി​രി.​ ​ആ​ഗോ​ള​ ​നി​ല​വാ​ര​മു​ള്ള​ ​പാ​ഠ്യ​പ​ദ്ധ​തി​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ചു​രു​ക്കം​ ​ചി​ല​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​രാ​ജ​ഗി​രി​യും​ ​ഇ​ടം​പി​ടി​ച്ചു.​ ​ഈ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​രാ​ജ​ഗി​രി​യി​ലെ​ ​ബി.​കോം​ ​(​ഓ​ണേ​ഴ്‌​സ്)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സി.​പി.​എ.​ ​ഓ​സ്‌​ട്രേ​ലി​യ​യു​ടെ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ലെ​വ​ൽ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​രാ​ജ​ഗി​രി​യു​ടെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​ആ​ഗോ​ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പു​ല​ർ​ത്തു​ന്ന​തി​നാ​ലാ​ണ് ​ഈ​ ​പ​ദ​വി​ ​ല​ഭി​ച്ച​ത്.