വിഷു വിപണിയിൽ 75 ടൺ പച്ചക്കറി

Tuesday 21 April 2026 1:40 AM IST

കൊ​ച്ചി​:​ ​വി​ഷു​ ​വി​പ​ണി​ ​മു​ന്നി​ൽ​ക്ക​ണ്ട് ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​ ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​വേ​ന​ൽ​ക്കാ​ല​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​ ​വ​ൻ​വി​ജ​യ​മാ​യി.​ 102​ ​ക​മ്യൂ​ണി​റ്റി​ ​ഡെ​വ​ല​പ്മെ​ന്റ് ​സൊ​സൈ​റ്റി​ക​ൾ​ 31.78​ ​ട​ൺ​ ​വി​വി​ധ​ ​പ​ച്ച​ക്ക​റി​ക​ളും​ 43.80​ ​ട​ൺ​ ​ക​ണി​വെ​ള്ള​രി​യും​ ​വി​പ​ണി​യി​ൽ​ ​എ​ത്തി​ച്ചു.​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ളും​ ​വ​നി​താ​ ​ക​ർ​ഷ​ക​സം​ഘ​ങ്ങ​ളും​ ​(​ജെ.​എ​ൽ.​ജി​)​ ​ഗ്രൂ​പ്പ് ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കൃ​ഷി​ ​ചെ​യ്ത​ത്.​ ​ക​ണി​വെ​ള്ള​രി,​ ​കു​ക്കും​ബ​ർ,​ ​പ​യ​ർ,​ ​ത​ക്കാ​ളി,​ ​വ​ഴു​ത​ന,​ ​വെ​ണ്ട​യ്ക്ക,​ ​പ​ട​വ​ല​ങ്ങ,​ ​ചീ​ര,​ ​പ​ച്ച​മു​ള​ക്,​ ​വാ​ഴ,​ ​കോ​വ​യ്ക്ക,​ ​ചേ​ന​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​വി​ള​ക​ൾ.​ ​പ്രാ​ദേ​ശി​ക​മാ​യി​ ​ഉ​ത്പാ​ദി​പ്പി​ച്ച​ ​വി​ഷ​ര​ഹി​ത​ ​പ​ച്ച​ക്ക​റി​ക​ൾ​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ക്കു​ക,​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ളു​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ക​ ​എ​ന്നീ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യ​ത്.