വാ​ട​ക​ ​കു​ടി​ശി​ക​യാ​യി,​ ​'മാവേലി"ക്ക് പൂ​ട്ട് വീണു

Tuesday 21 April 2026 1:54 AM IST

കോ​ല​ഞ്ചേ​രി​:​ ​ഐ​ക്ക​ര​നാ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ഴ​ന്തോ​ട്ട​ത്ത് ​നാ​ട്ടു​കാ​രു​ടെ​ ​ബ​ഡ്ജ​റ്റ് ​ര​ക്ഷ​ക​നാ​യി​രു​ന്ന​ ​മാ​വേ​ലി​ ​സ്റ്റോ​റി​ന് ​കെ​ട്ടി​ട​ ​ഉ​ട​മ​ ​ഷ​ട്ട​റി​ട്ടു.​ ​കാ​ര​ണം​ ​വാ​ട​ക​ ​കു​ടി​ശ്ശി​ക.​ ​ഇ​തോ​ടെ​ ​ഗ്യാ​സി​ല്ലാ​തെ​ ​നെ​ട്ടോ​ട്ട​മോ​ടു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​വ​യ​റ്റ​ത്ത​ടി​ക്കു​ന്ന​ ​സ്ഥി​തി​യാ​യി.​ ​കെ​ട്ടി​ട​ ​ഉ​ട​മ​യു​ടെ​ ​കൈ​യ്യൊ​പ്പോ​ടെ​ ​ഷ​ട്ട​റി​ൽ​ ​ത​ന്നെ​ ​കു​ടി​ശ്ശി​ക​യു​ടെ​ ​ക​ണ​ക്ക് ​പ​തി​ച്ച​ ​ബാ​ന​റും​ ​വ​ന്ന​തോ​ടെ​ ​സം​ഭ​വം​ ​നാ​ട്ടി​ൽ​ ​ചൂ​ടേ​റി​യ​ ​വി​ഷ​യ​മാ​യി. ബാ​ന​റി​ൽ​ ​കാ​ണു​ന്ന​ ​ക​ണ​ക്ക് ​നാ​ട്ടു​കാ​ർ​ക്കും​ ​കൗ​തു​ക​മാ​യി.​ ​ഉ​ട​മ​യെ​ ​ന്യ​യീ​ക​രി​ച്ചും​ ​ക​ഞ്ഞി​യി​ൽ​ ​ക​ല്ലി​ട്ട​വ​ന്റെ​ ​ക​ലി​പ്പി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​ന​വ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല​ട​ക്കം​ ​പൊ​രി​ഞ്ഞ​ ​വാ​ക് ​പോ​രു​മാ​യി.​ 2024​-​ൽ​ 7​ ​മാ​സം,​ 2025​-​ൽ​ 1​ ​മാ​സം,​ 2026​-​ൽ​ ​ഇ​തു​വ​രെ​ 4​ ​മാ​സം​ ​ആ​കെ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​വാ​ട​ക​യാ​ണ് ​പൂ​ട്ടി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​ഉ​ട​മ​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.

ആശ്വാസം പോയി, ആശങ്ക വന്നു

കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​അ​രി​ ​മു​ത​ൽ​ ​പ​യ​ർ​ ​വ​രെ​ ​ല​ഭി​ച്ചി​രു​ന്ന​ ​സ്റ്റോ​ർ​ ​അ​ട​ഞ്ഞ​തോ​ടെ​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ദൈ​നം​ദി​ന​ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം​ ​തെ​റ്റി.​ ​ഇ​ന്ന​ലെ​ ​വ​രെ​ ​ഇ​വി​ടെ​ 100​ ​രൂ​പ​യ്ക്ക് ​കി​ട്ടി​യ​ ​സാ​ധ​നം​ ​ഇ​ന്ന് 130​ ​കൊ​ടു​ത്താ​ണ് ​വാ​ങ്ങേ​ണ്ട​ത്.​ ​സ്റ്റോ​ർ​ ​പൂ​ട്ടി​യ​ത് ​ജ​ന​ദ്റോ​ഹ​പ​ര​മാ​ണെ​ന്ന​ ​വി​മ​ർ​ശ​ന​വും​ ​ശ​ക്തം.​ ​വി​ല​ക്ക​യ​റ്റം​ ​കു​ത്ത​നെ​ ​ഉ​യ​രു​ന്ന​ ​വേ​ള​യി​ൽ​ ​ആ​ശ്ര​യ​മാ​യി​രു​ന്ന​ ​ക​ട​ ​അ​ട​ച്ച​തോ​ടെ​ ​പ​ല​ ​കു​ടും​ബ​ങ്ങ​ളു​ടെ​യും​ ​ബ​ഡ്ജ​റ്റ് ​കു​ലു​ങ്ങി. തി​ര​ഞ്ഞെ​ടു​പ്പ് ​ച​ട്ടം​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​മൗ​നം​ ​പാ​ലി​ക്കു​മ്പോ​ഴും​ ​നാ​ട്ടു​കാ​ർ​ ​ശ​ബ്ദ​മു​യ​ർ​ത്തു​ക​യാ​ണ്.​ ​വ​കു​പ്പു​ക​ൾ​ ​ഉ​ട​ൻ​ ​ഇ​ട​പെ​ട്ട് ​സ്റ്റോ​ർ​ ​തു​റ​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.​ ​അ​വ​സാ​നം​ ​പ​ഴ​ന്തോ​ട്ട​ക്കാ​ർ​ ​ചോ​ദി​ക്കു​ന്നു,​​​ ​ഞ​ങ്ങ​ളു​ടെ​ ​മാ​വേ​ലി​ ​തി​രി​കെ​ ​വ​രു​മോ​?