ബാങ്ക് റിട്ടയറീസ് സമ്മേളനം മേയ് 29ന്
കൊച്ചി: ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. മേയ് 29ന് എറണാകുളം ടി.ഡി.എം ഹാളിലാണ് സമ്മേളനം. യോഗത്തിൽ പ്രസിഡന്റ് പി.എസ്. ബാലൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സംഘടനയായ എ.ഐ.ബി.ആർ.എഫ് വൈസ് പ്രസിഡന്റ് കെ.എസ്. കൃഷ്ണ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഇ. ജോൺ ജോസഫ്, പി.ആർ.ആർ.എസ്. അയ്യർ, സരളാദേവി, എ.കെ.ബി.ആർ.എഫ് ജോയിന്റ് ജനറൽ സെക്രട്ടറി പി. കുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാനായി പ്രൊഫ. കെ. അരവിന്ദാക്ഷനെ തിരഞ്ഞെടുത്തു. വിവിധ ബാങ്കുകളിലെ വിരമിച്ച ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.