നിലം നികത്തുന്നതിനെതിരെ പ്രതിഷേധം
Tuesday 21 April 2026 1:16 AM IST
ഏനാത്ത് : കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായ ഇളംഗമംഗലം കുളത്തിന്റെ സമീപം സ്വകാര്യ വ്യക്തി വാണിജ്യ ഉദ്ദേശത്തോടെ തണ്ണീർത്തടത്തിൽ ഉൾപ്പെട്ട നിലം നികത്തുന്നത് നിറുത്തി വയ്പ്പിക്കണമെന്നും നിലം നികത്തിയ മണ്ണ് തിരിച്ചെടുക്കുവാൻ വേണ്ട സത്വര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഏനാത്ത് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ബി.ജെ.പി ഏനാത്ത് ഏരിയ പ്രസിഡന്റ് അനിൽ ഏനാത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ഉണ്ണിത്താൻ, രാജൻ ആചാരി, സന്തോഷ് കുമാർ ,സെക്രട്ടറി മാരായ ശോഭന മുരളി, സിന്ധു ദേവദാസ് , ലീലാമ്മൾ, ലീലാമ്മ സാം മുതലായവർ പ്രസംഗിച്ചു.