നന്തിലത്ത് ജിമാർട്ട് വക്കാ ലക്കാ ഓഫർ നറുക്കെടുപ്പ് നാളെ
Tuesday 21 April 2026 12:40 AM IST
തൃശൂർ: നന്തിലത്ത് ജിമാർട്ട് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ജിമാർട്ട് വക്കാ ലക്കാ ഓഫറിന്റെ നറുക്കെടുപ്പ് നാളെ വൈകിട്ട് 3.30ന് എറണാകുളം ഇടപ്പള്ളി ടോൾ ജംഗ്ഷനിലുള്ള നന്തിലത്ത് ജിമാർട്ട് ഷോറൂമിൽ ഹൈബി ഈഡൻ എം.പി നിർവഹിക്കും.
2025 ജൂലായ് 20ന് ആരംഭിച്ച് 2026 ജനുവരി 31ന് അവസാനിച്ച ഓഫർ ഓണം, റംസാൻ, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളെ കോർത്തിണക്കിയുള്ളതാണ്. 100 ഫ്രിഡ്ജുകൾ, 100 ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 5 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, ബംപർ സമ്മാനമായി ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് എന്നിവയാണ് സമ്മാനങ്ങൾ. എല്ലാ ഉപഭോക്താക്കളും നറുക്കെടുപ്പിന്റെ ഭാഗമാകാൻ ഇടപ്പള്ളി നന്തിലത്ത് ജിമാർട്ട് ഷോറൂമിലെത്തണമെന്ന് അറിയിച്ചു.