കെ.എസ്.ഇ.ബി മസ്ദൂർ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: വിവിധ ജില്ലകളിൽ കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ/ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നീ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്, കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിൽ സിനി അസിസ്റ്റന്റ് (എൽ.സി./എ.ഐ) തസ്തികകളിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ചുരുക്കപട്ടിക
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 165/2025-എൽ.സി./എ.ഐ., 166/2025-വിശ്വകർമ്മ, 167/2025-ഹിന്ദുനാടാർ, 855/2025-പട്ടികവർഗ്ഗം), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 217/2025), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 659/2025-ഹിന്ദുനാടാർ), കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ (കാറ്റഗറി നമ്പർ 200/2025) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക
വനിത ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) (കാറ്റഗറി നമ്പർ 236/2024), (കാറ്റഗറി നമ്പർ 254/2024-പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി.സി (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 503/2024-ധീവര) തസ്തികളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
റാങ്ക്ലിസ്റ്റ്
ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 649/2024) തസ്തികകളിലേക്ക് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും.