കേരള സർവകലാശാല പരീക്ഷ മാറ്റി
21 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ (ത്രിവത്സര) എൽ എൽ.ബി പരീക്ഷകൾ മേയ് ആറ് മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28ന് നടക്കും.
ആറാം സെമസ്റ്റർ ബി.എസ്സി മൈക്രോബയോളജി (സിബിസിഎസ്) (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 24 മുതൽ മേയ് 8 വരെ നടക്കും.
ആറാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിഡൈൻ, വിഷ്വൽ ആർട്സ് മോഡൽ3 (സിബിസിഎസ്) (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 24ന് നടക്കും.
ആറാം സെമസ്റ്റർ ബിവോക് ഫുഡ് ടെക്നോളജി ആൻഡ് അനാലിസിസ് (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ മെഴ്സി ചാൻസ്) മാർച്ച് 2026 ന്റെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ 23ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കും.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ അന്തിമ ഉത്തര സൂചിക:- ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ 2026ന്റെ സെഷൻ 2 (ബി.ഇ/ ബി.ടെക്) അന്തിമ ഉത്തര സൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. ഫിസിക്സിൽ നിന്ന് രണ്ട് ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഫലം വൈകാതെ പ്രഖ്യാപിക്കും. വെബ്സൈറ്റ്: jeemain.nta.nic.in
ആർ.ജി.സി.ബിയിൽ പിഎച്ച്.ഡി
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക് ആർ.ജി.സി.ബി) ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ മേഖലകളിലെ പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ്/അഗ്രിക്കൾച്ചറൽ/എൻവയൺമെന്റൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യു.ജി.സി 10പോയിന്റ് സ്കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമോ കുറഞ്ഞത് 75 ശതമാനം മാർക്കോടെ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 28 വയസ്. എസ്.സി/എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ, വനിതകൾ, ഒ.ബി.സി വിഭാഗക്കാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. മേയ് 10നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phdadmission-Aug2026.