പരിശീലനം ആരംഭിച്ചു
Tuesday 21 April 2026 12:16 AM IST
കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന 'യുവ ആപ്ദമിത്ര' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു. യൂത്ത് ഹോസ്റ്റലിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് സജീദ് നിർവഹിച്ചു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ് അദ്ധ്യക്ഷനായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നെഹ്‌റു യുവകേന്ദ്രയിലെ മൈ ഭാരത് വളണ്ടിയാർമാരിൽ നിന്നുള്ള 250 പേർക്കാണ് നാല് ഘട്ടങ്ങളിലായി പരിശീലനം നൽകുന്നത്. ചടങ്ങിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ജൂനിയർ സൂപ്രണ്ട് ഹാരിസ്, പി അശ്വതി, സി തസ്ലീം ഫാസിൽ, ഉവൈസ്, റയീസ് ബഷീർ, ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.