കടമ്മനിട്ട വല്യപടയണി ഇന്ന്

Tuesday 21 April 2026 12:16 AM IST

കടമ്മനിട്ട : കാവിലമ്മയ്ക്ക് മുന്നിൽ ഇന്ന് വല്യ പടയണി. പടയണിയുടെ പ്രധാന ദിവസമായ ഇന്ന് രാവിലെ അഞ്ചരയ്ക്ക് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. എട്ടു മുതൽ ദേവീ ഭാഗവത പാരായണം. രാത്രി 7.15മുതൽ സോപാന സംഗീതം. തുടർന്ന് നാടൻപാട്ടുകൾ. രാത്രി 11നാണ് വല്യ പടയണി ആരംഭിക്കുന്നത്. കടമ്മനിട്ട ഗോത്ര കലാകളരിയാണ് പടയണിക്ക് നേതൃത്വം നൽകുന്നത്. ബുധനാഴ്ച പുലർച്ച വരെ നീളുന്ന പടയണിക്കുശേഷം വെളുത്തു തുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മേക്കളി തുടങ്ങിയ ചടങ്ങുകൾ നടക്കും. ബുധനാഴ്ച പള്ളിയുറക്കം. 23ന് രാവിലെ ഒൻപത് മുതൽ പകൽ പടയണി. തുടർന്ന് നവകവും ശ്രീഭൂതബലിയും. രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ദേവസ്വം പ്രസിഡന്റ് കെ.പുരുഷോത്തമൻപിള്ള അദ്ധ്യക്ഷത വഹിക്കും. രാത്രി 10.30ന് എഴുന്നെള്ളത്തും വിളക്കും. പതിനൊന്നരയോടെ പടയണിക്ക് സമാപനം കുറിച്ച് കൊട്ടിക്കേറ്റ്.