ഭജൻ ബാൻഡ് ഉദ്ഘാടനം
Tuesday 21 April 2026 12:16 AM IST
കോഴിക്കോട്: പരമ്പരാഗത ഭജനകളെ ആധുനിക സംഗീത ശൈലിയുമായി കോർത്തിണക്കി കേരളത്തിലെ ആദ്യത്തെ ഭജൻ ബാൻഡ് ‘ശിവദം’ കോഴിക്കോട്ട് പ്രവർത്തനം തുടങ്ങുന്നു. ബാൻഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും നാളെ വൈകിട്ട് 5.30ന് ടൗൺഹാളിൽ നടക്കും. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ഭജനകളെ കാലദേശങ്ങൾക്കതീതമായി സംഗീത പ്രേമികളിലെത്തിക്കുകയാണ് ലക്ഷ്യം.ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗൺഹാളിൽ രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന 'ഭജൻ സന്ധ്യ' അരങ്ങേറും. വാർത്താസമ്മേളനത്തിൽ ബാൻഡ് എം.ഡി ബാലസുബ്രഹ്മണ്യൻ കെ.കെ ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജേന്ദ്രകുമാർ, രാധാകൃഷ്ണൻ, പ്രൊഫസർ വർഗീസ് മാത്യു, ജയന്ത് കുമാർ, സംഗീതജ്ഞരായ ജാബിഷ് മുല്ലേരി, രജീഷ് ബാലുശ്ശേരി പങ്കെടുത്തു.