ജില്ലാ പ്രതിനിധി സമ്മേളനം
Tuesday 21 April 2026 12:17 AM IST
മലപ്പുറം : ഭാരതീയ വ്യാപാരി വ്യവസായി സംഘ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം മലപ്പുറം പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. ധർമ്മത്തിൽ അധിഷ്ഠിതമായതും രാഷ്ട്രപുരോഗതി ലക്ഷ്യമാക്കിയുള്ള ഒരുവ്യാപാര ശൃംഖലയാണ് ഭാരതത്തിന് ആവശ്യമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി സുനില മധുകർ ഗോറേ പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.വി.സത്യനാഥന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഉണ്ണികൃഷ്ണൻ, പി.സുബ്രഹ്മണ്യൻ, പി.ദിനേശ്, രമേശ് കുമാർ, എം.ദേവദാസ് സംസാരിച്ചു. പുതിയ ഭാരവാഹികളായി അരീക്കാട് സേതുമാധവൻ (പ്രസിഡന്റ്), രാജേഷ് കോഡൂർ(ജനറൽ സെക്രട്ടറി) തിരഞ്ഞെടുത്തു.