ബൈക്ക് മോഷ്ടാവ് പിടിയിൽ
Tuesday 21 April 2026 12:19 AM IST
തിരൂർ: തിരൂരിൽ നിന്ന് മോഷണം പോയ ബൈക്ക് വണ്ടൂരിൽ നിന്ന് കണ്ടെത്തി. പാലക്കാട് ചെലവര കുറ്റിത്തൊടി മുഹമ്മദ് ബിലാലിനെ (25) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശി ദിൽജിത്തിന്റെ കെ.ടി.എം ഡ്യൂക്ക് ബൈക്കാണ് തിരൂർ ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിൽ നിന്ന് മോഷണം പോയത്. വിവിധ ജില്ലകളിലായി 27ഓളം കേസുകൾ ബിലാലിനെതിരെ നിലവിലുണ്ട്. ന്യൂ ജെൻ ബൈക്കുകൾ കണ്ടെത്തി മോഷ്ടിച്ച് ചുരുങ്ങിയ വിലയ്ക്ക് വിൽപ്പന നടത്താറാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. തിരൂർ എസ്.എച്ച്.ഒ അനിൽ കുമാർ ടി. മേപ്പള്ളി, എസ്.ഐമാരായ വിശാഖ് കെ. വിശ്വൻ, ജയൻ കെ.എസ്, എസ്.സി.പി.ഒ.ജി. ഇന്ദ്രജിത്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, വിജീഷ്, ആഷിഷ് സ്റ്റീഫൻ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.