കുട്ടികൾക്കായി സൗജന്യ സമ്മർ ക്യാമ്പ്

Tuesday 21 April 2026 12:21 AM IST

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ 9 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായി അമൃത സർവ്വകലാശാല അമൃതപുരി ക്യാമ്പസിൽ സമ്മർ ക്യാമ്പ് നടത്തും. മേയ് ഒന്ന് മുതൽ അഞ്ച് വരെയാണ്ക്യാമ്പ്. വിജ്ഞാനവും വിനോദവും കോർത്തിണക്കിയാണ് 'വിസ്മയ 2026' എന്ന പേരിൽ അഞ്ച് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിലെ സർഗ്ഗവാസനകളെയും വ്യക്തിത്വത്തെയും ഉണർത്തുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, കുട്ടികൾക്ക് ശാസ്ത്രപരിചയവും സാംസ്‌കാരിക മൂല്യങ്ങളും പകർന്നു നൽകാനും പുതിയ കാര്യങ്ങൾ അവർക്ക് പരീക്ഷിച്ചറിയാനും ക്യാമ്പിൽ സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌​ട്രേഷനും ഫോൺ​: 97784 02692